'മോദി സർക്കാരിനെ വിമർശിച്ച് രൺവീർ സിങ്'; പ്രതികരണവുമായി താരം

ranveer-singh
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമർശിച്ചുകൊണ്ട് തന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോക്കെതിരെ ബോളിവുഡ് താരം രൺവീർ സിങ്. വിഡിയോ വ്യാജമാണെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നാണിതെന്നാണ് രൺവീർ സിങിന്‍റെ ആരോപണം. കഴിഞ്ഞ ദിവസമാണ് മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള രൺവീർ സിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

മോദി സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെയും വേദനകളെയുമെല്ലാം ആഘോഷിക്കുകയാണെന്നും  രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നുമെല്ലാം രൺവീർ സിങിന്‍റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വ്യാജ വിഡിയോയിലുണ്ട്. എന്നാല്‍ താരം അടുത്തിടെ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ നടത്തിയ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പങ്കുവച്ച വിഡിയോയാണ് തെറ്റായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വോയിസ് ക്ലോണിങ് ചെയ്താണ് രൺവീർ സിങ് വ്യാജ വിഡിയോ നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാജ വിഡിയോക്കെതിരെ സോഷ്യല്‍ മീഡിയ വഴിയാണ് രൺവീർ സിങ് പ്രതികരണമറിയിച്ചത്. ഡീപ് ഫേക്കിനെ സൂക്ഷിക്കൂ സുഹൃത്തുക്കളേ' എന്നാണ് താരം പ്രതികരണം. വാരണാസിയില്‍  വന്ന മാറ്റങ്ങളെക്കുറിച്ചും ആത്മീയമായ അനുഭവങ്ങളെക്കുറിച്ചും ഒരു മാധ്യമത്തോട് സംസാരിക്കുന്ന രൺവീർ സിങിന്‍റെ വിഡിയോയാണ് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

Actor Ranveer Singh did not oppose PM Modi; deep fake alert

MORE IN ENTERTAINMENT
SHOW MORE