‘ഞാന്‍ ചെയ്യുന്നത് രാഷ്ട്രീയ സിനിമകളല്ല ; തെളിയിച്ചാല്‍ പണി നിര്‍ത്താം ’ ; ഉണ്ണി മുകുന്ദന്‍

unni-movie
SHARE

ജയ് ഗണേഷ് എന്ന തന്റെ സിനിമയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലും ഇല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഉണ്ടെന്ന് തെളിയിച്ചാല്‍ താന്‍ ഈ പണി അവസാനിപ്പിക്കാമെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.  ഒരു സിനിമയുടെ പേരില്‍ അതിനെ വിധിയെഴുതുന്നത് ശരിയാണോയെന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം. സൂപ്പര്‍താരങ്ങള്‍ക്ക് പോലും രാഷ്ട്രീയം ഉണ്ട്.  അവരെ നേരിടാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും  താന്‍ ആകെ ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍, ആ പരിപാടിയില്‍ പോയി പങ്കെടുത്തു എന്നത് മാത്രമാണെന്നും ഉണ്ണി പറഞ്ഞു. ജയ് ഗണേഷ് എന്ന സിനിമയുടെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി.

MORE IN ENTERTAINMENT
SHOW MORE