കനത്ത സംഘട്ടനരംഗങ്ങള്‍; വേദന കടിച്ചമര്‍ത്തി വിക്രം; തങ്കലാന്‍ ചിത്രീകരണ ദൃശ്യങ്ങള്‍ പുറത്ത്

thankalan-vikram
SHARE

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രം നായകനായെത്തുന്ന തങ്കലാന്‍. പാ രഞ്ജിത്ത് വിക്രം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. പ്രഖ്യാപന നാള്‍ മുതല്‍ ചിത്രത്തെ കുറിച്ചുളള ചര്‍ച്ചകളും സോഷ്യല്‍ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ വിക്രത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ തങ്കലാന്‍റെ ചിത്രീകരണ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ചില സംഘട്ടന ദൃശ്യങ്ങളും വേദന സഹിച്ച് മേക്കപ്പിടാന്‍ ഇരിക്കുന്ന വിക്രത്തിനെയും ദൃശ്യങ്ങളില്‍ കാണാം.

വിക്രത്തിന് ആദരമര്‍പ്പിച്ച് കൊണ്ടാണ് തങ്കലാന്‍ ടീം താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കഠിനമായ സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതും ഒപ്പം വിക്രത്തിന്‍റെ കഥാപാത്രത്തോടുളള അര്‍പ്പണമനോഭാവവും താരം ചിത്രീകരണത്തിന്‍റെ ഭാഗമായി നേരിട്ട കഷ്ടപ്പാടുകളും തുറന്നുകാട്ടുന്നതാണ് വിഡിയോ. പിരിയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ അര്‍ദ്ധനഗ്നനായ വേഷത്തിലാണ് വിക്രം എത്തുന്നത്.

കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ പാർവതി തിരുവോത്ത്, മാളവികാ മോഹനൻ, പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തങ്കലാന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തിയേറ്ററുകളിലെത്തും.

Thangalaan: BTS video released for Vikram's birthday

MORE IN ENTERTAINMENT
SHOW MORE