പുതിയ ലുക്കില്‍ നാഷ്ണല്‍ ക്രഷ്; വൈറലായി ത്രിപ്തി ദിമ്രിയുടെ ഫോട്ടോഷൂട്ട്

triptii-dimri
SHARE

ത്രിപ്തി ദിമ്രിയെ നാഷണല്‍ ക്രഷ് എന്നുവിളിക്കുന്നത് വെറുതെയല്ല. തന്‍റെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് താരം ഒരിക്കല്‍കൂടി വൈറലായിരിക്കുകയാണ്.  ത്രിപ്തിയുടെ പോസ്റ്റുകള്‍‌ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

നീലയും വെള്ളയും കലര്‍ന്ന പോഞ്ചോ സ്റ്റൈലിലായിരുന്നു ഇത്തവണ താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. ഇതുവരെ പൊതുവില്‍ കാണാത്ത ഔട്ട്ഫിറ്റിലായിരുന്നു താരം. ചിത്രത്തിന്‍റെ ലൈറ്റിങ്ങിനും കയ്യടിയുണ്ട് .ആഭരണങ്ങളോ ആക്സസറികളോ ഒന്നുമില്ലാതെയായിരുന്നു പുതിയ ഫോട്ടോഷൂട്ട്. തീര്‍ത്തും ലൈറ്റ് മേക്കപ്പ് ഉപയോഗിച്ചതും നന്നായിരുന്നെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. പ്രമുഖരും ഫാഷന്‍ രംഗത്തുള്ളവരുമുള്‍പ്പെടെ തൃപ്തിയുടെ ഫോട്ടോഷൂട്ടുകളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സന്ദീപ് റെ‍ഡ്ഡിയുടെ ആനിമല്‍ എന്ന ചിത്രമാണ് ത്രിപ്തിയ്ക്ക് പ്രേഷക ശ്രദ്ധ നേടി കൊടുത്തത്. എന്നിരുന്നാലും ബുള്‍ ബുള്‍, ഖല, തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. നിലവില്‍ കാര്‍ത്തിക് ആര്യനൊപ്പം ഭൂല്‍ ഭൂലയ്യ എന്ന ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.

MORE IN ENTERTAINMENT
SHOW MORE