വിഷു ചിത്രങ്ങളുമായി സംവൃത; രണ്ടാമത്തെ ചിത്രം മനം കവര്‍ന്നെന്ന് ആരാധകര്‍

samvrutha-sunil-vishu
Image Credit: instagram.com/samvrithaakhil
SHARE

അമേരിക്കയില്‍ തനി നാടനായി വിഷു ആഘോഷിച്ച് മലയാളത്തിന്‍റെ പ്രിയ താരം സംവൃത സുനില്‍. സംവൃത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളാ സാരിയണിഞ്ഞ് ഭർത്താവ് അഖിൽ രാജിനും  സഹോദരി സഞ്ജുക്തയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പിന്നാലെ കമന്‍റുകളുമായി ആരാധകരുമെത്തി.

ചിത്രങ്ങളെല്ലാം അതിസുന്ദരം, പക്ഷേ രണ്ടാമത്തെ ചിത്രം ഹൃദയം കവരുന്നു എന്നാണ് പോസ്റ്റിന് താഴെയുള്ള കമന്‍റുകളിലൊന്ന്. ഭര്‍ത്താവ് അഖില്‍ രാജിനൊപ്പമുള്ള ചിത്രമായിരുന്നു രണ്ടാമതായി സംവൃത പോസ്റ്റ് ചെയ്തിരുന്നത്. നാടന്‍ സുന്ദരി എന്ന് വിശേഷിപ്പിച്ചും കമന്‍റുകളെത്തി. താരത്തിന് വിഷു ആശംസകള്‍ നേര്‍ന്നും ആരാധകര്‍ എത്തിയിരുന്നു. സംവൃത ഇപ്പോഴും ചെറുപ്പമാണെന്നും ഇനിയും സിനിമകളിൽ അഭിനയിക്കണമെന്നുമാണ് ചിലരുടെ കമന്റുകൾ. ആരാധകരെക്കൂടാതെ സംവിധായകൻ ലാൽ ജോസ്, നടി ശ്രിന്ദ, നിമിഷ സജയൻ ഉൾപ്പടെയുള്ളവരും നടിക്ക് വിഷു ആശംസകളുമായി എത്തിയിരുന്നു.

നോർത്ത് കലിഫോർണിയയിലാണ് അഖില്‍ രാജും സംയുക്തയും താമസിക്കുന്നത്. 2012 ലായിരുന്നു ഇവരുടെ വിവാഹം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ദമ്പതികള്‍ക്ക്.

Actress Samvrutha Sunil shares vishu pictures.

MORE IN ENTERTAINMENT
SHOW MORE