കണിയൊരുക്കി; സദ്യ കഴിച്ചു; വിഷു ആഘോഷമാക്കി സിദ്ദിഖ്

vishu-siddique-family
SHARE

വിഷു ആഘോഷിച്ച് നടന്‍ സിദ്ദിഖ്. താരവും കുടുംബവും വിഷു ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

സിദ്ദിഖിന്‍റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വിഷു 2024 എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

വിഷുകണിയും സിദ്ദിഖിന്‍റെ മകന്‍ സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്‍ സദ്യ കഴിക്കുന്നതും ഏവരും ഒരുമിച്ചുള്ള ഫോട്ടോയുമെല്ലാം ഷഹീന്‍ പങ്കുവച്ചിട്ടുണ്ട്.പോസ്റ്റ് വന്നതിനു പിന്നാലെ താരത്തിനും കുടുംബത്തിനും വിഷു ആശംസകള്‍ നേര്‍ന്ന് നിരവധി കമന്‍റുകളുമെത്തി.

Siddique Family celebrates Vishu, photos goes viral

MORE IN ENTERTAINMENT
SHOW MORE