കുറ്റാന്വേഷണ ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് പരിശീലനം നല്‍കി ലോക്നാഥ് ബഹ്റ

lokanath-behera
SHARE

കുറ്റാന്വേഷണ ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് പരിശീലനം നല്‍കി മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ. ചിത്രത്തിന്‍റെ തിരക്കഥയിലുള്‍പ്പടെ കാര്യമായമാറ്റത്തിനും ലോക്നാഥ് ബഹ്റ നിര്‍ദേശം നല്‍കി. സംഭവ കഥയുമായി കൂട്ടിയിണക്കിയാണ് എം.എ നിഷാദ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

നടനും നിര്‍മ്മാതാവും സംവിധായകനുമായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്‍റെ തുടക്കം എന്ന ചിത്രത്തിനാണ് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയുടെ കര സ്പര്‍ശം കൂടി ഉണ്ടാകുന്നത്. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന സ്വാസിക, ദുര്‍ഗകൃഷ്ണ, ബിജു സോപാനം തുടങ്ങിയവര്‍ക്ക് പുതു തലമുറ കുറ്റാന്വേഷ രീതികള്‍ ബഹ്റ വിശദീകരിച്ചു. ചിത്രത്തിന്‍റെ തിരക്കഥയില്‍ കാര്യമായ മാറ്റവും ലോക്നാഥ് ബഹ്റ നിര്‍ദേശിച്ചിട്ടുണ്ട്. 

ചിത്രത്തിന്‍റെ സംവിധായകനായ എം എ നിഷാദിന്‍റെ പിതാവിന്‍റെ പൊലീസ് ജീവിതത്തിലെ ഒരു കേസാണ് കഥയ്ക്ക് പിന്നില്‍. തിരക്കഥയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടുണ്ടെങ്കിലും ലോക്നാഥ് ബഹ്റയാണ് അവസാന വാക്കെന്ന് സംവിധായകനായ എം എ നിഷാദ് പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE