നെഞ്ചുവേദന; നടൻ സായാജി ഷിൻഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

sayaji-shinde
SHARE

പ്രമുഖ നടൻ സായാജി ഷിൻഡയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തെ കഠിനമായ നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ പരിശോധനയിൽ ഇയാളുടെ മൂന്ന് രക്തക്കുഴലുകളിൽ ഒന്നിൽ 99 ശതമാനം തടസ്സമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. 

താൻ സുഖം പ്രാപിച്ചുവരികയാണെന്ന് താരം തന്‍റെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ പങ്കുവെച്ചു. 'ഹായ്, ഞാൻ വളരെ നന്നായിരിക്കുന്നു, എന്നെ സ്നേഹിക്കുന്ന എല്ലാ ആരാധകരും, എന്‍റെ അഭ്യുദയകാംക്ഷികളും എന്നോടൊപ്പമുണ്ട്, ആരും വിഷമിക്കേണ്ട, നിങ്ങളെ സന്തോഷിപ്പിക്കാൻ ഞാന്‍ ഉടനെ തിരിച്ചുവരും' എന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് അദ്ദേഹത്തിന്‍റെ പോസ്റ്റിന് ലഭിച്ചത്.

ഭാരതി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരം നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ നാടോടിമന്നൻ എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു. ലൂസർ, കില്ലർ സൂപ്പ് എന്നീ വെബ്സീരീസുകളിലും സായാജി ഷിൻഡേ വേഷമിട്ടു. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയനായത്. 

Actor Sayaji Shinda was admitted to the hospital due to chest pain

MORE IN ENTERTAINMENT
SHOW MORE