'വിവാഹശേഷം ഭാര്യയുടെ ചെലവുകള്‍ വഹിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു'; ആയുഷ്

aayush-sharma
SHARE

തന്‍റെ വിവാഹശേഷം ഭാര്യയായ അർപിത ഖാന്‍റെ ചെലവുകള്‍ വഹിക്കാൻ  മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി നടൻ ആയുഷ് ശർമ്മ. സൽമാൻ ഖാന്‍റെ സഹോദരിയായ അർപിതയെ വിവാഹം കഴിക്കുമ്പോള്‍ താരത്തിന് 24 വയസായിരുന്നു. 

അർപിതയെ വിവാഹം കഴിക്കാനുള്ള ആയുഷിന്‍റെ തീരുമാനത്തോട് താരത്തിന്‍റെ കുടുംബത്തിന് യോജിപ്പിണ്ടായിരുന്നില്ല. ആയുഷിന്‍റെ സാമ്പത്തിക അസ്ഥിരതയായിരുന്നു ഇതിന് കാരണം. 'ജോലിക്ക് പോകാതെ, ഒരു സമ്പാദ്യവുമില്ലാത്ത നിനക്ക് എങ്ങനെ ഇത്രയും സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ ജനിച്ച് വളർന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാകും, അവളുടെ ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നായിരുന്നു എന്‍റെ മാതാപിതാക്കള്‍ ചോദിച്ചത്'. 

ഇതിന് താരം മറുപടി നൽകിയത് താൻ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതുവരെ അർപിതയുടെ ചെലവുകള്‍ വഹിക്കാമോ എന്ന  മറുചോദ്യത്തിലൂടെയാണ്. എന്നാൽ 'നിങ്ങള്‍ പ്രണയിച്ചു, വിവാഹവും കഴിക്കുന്നു, അതിന്  ഞാൻ ബില്ലടക്കണോ?' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മറുപടി.  എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയായിരുന്നു. വിവാഹശേഷം മാണ്ഡിയിലേക്ക് താമസം മാറുമോ എന്ന് അർപിതയോട് ആയുഷിന്‍റെ അച്ഛൻ ചോദിച്ചപ്പോള്‍ 'ആയുഷ് എവിടെ പോകണമെന്ന് തീരുമാനിച്ചാലും അർപിത അവനോടൊപ്പമുണ്ടാകും, നിങ്ങൾ അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല' എന്നായിരുന്നു സൽമാന്‍റെ മറുപടി. 

2014 ൽ വിവാഹിതരായ ദമ്പതികൾ ഇപ്പോൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. മകൾ ആയത്ത്, മകൻ അഹിൽ ശർമ്മ. 'റുസ്ലാൻ' ആണ് ഇി വരാനിരിക്കുന്ന ആയുഷ് ചിത്രം. 

When Aayush Sharma asked his father to bear Arpita Khan's expenses after marriage

MORE IN ENTERTAINMENT
SHOW MORE