‘സിനിമ കണ്ടു , പഴയ ലാൽ ശ്രീനി കോംബോ ഓർമ്മ വന്നു’ ; സുചിത്ര മോഹന്‍ലാല്‍

sujithra-mohanlal
SHARE

ധ്യാന്‍ ശ്രീനിവാസന്‍ , പ്രണവ് മോഹന്‍ലാല്‍ ചിത്രം വർഷങ്ങൾക്കുശേഷം കണ്ടതിന് ശേഷം റിവ്യൂ പങ്കുവെച്ച് മോഹന്‍ലാലിന്‍റെ ഭാര്യയും പ്രണവിന്‍റെ മാതാവുമായ  സുചിത്ര . താന്‍ സിനിമ കണ്ട് വളരെ സന്തോഷമായെന്നും മോഹന്‍ലാല്‍ ഉടനെ ചിത്രം കാണുമെന്നും സുചിത്ര പറയുന്നു. ഒപ്പം പഴയ ലാൽ – ശ്രീനി കോംബോയാണ് തനിക്ക്  ഓർമ്മ വന്നതെന്നും ധ്യാന്‍ അടക്കമുള്ള താരങ്ങള്‍ കഥാപാത്രങ്ങളെ മികച്ചതാക്കിയെന്നും  സുചിത്ര മോഹന്‍ലാല്‍ പറയുന്നു.  മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

MORE IN ENTERTAINMENT
SHOW MORE