ടീ ഷര്‍ട്ട് തരുമോ എന്ന് ചോദ്യം ; സിനിമ പ്രമോഷനിടെ ഊരികൊടുത്ത് ഉണ്ണിമുകുന്ദന്‍

unni-shirt
SHARE

ജയ് ഗണേഷ് സിനിമയുടെ പ്രമോഷനിടെ യുസി കോളേജിലെത്തിയപ്പോഴാണ് ഉണ്ണിമുകുന്ദനോ‌‌ട് ആരാധകന്‍റെ ചോദ്യം ‘ടീ ഷര്‍ട്ട് തരുമോ ’ എന്ന്, പിന്നാലെ സ്റ്റേജില്‍ വച്ച് തന്നെ താരം താനിട്ടിരുന്ന ടീ ഷര്‍ട്ട് ഊരി കൊടുക്കുകയായിരുന്നു. വന്‍ കയ്യടിയാണ് താരത്തിന് ലഭിച്ചത്. ചോദ്യത്തിന് പിന്നാലെ തന്നെ താരം ഷര്‍ട്ട് ഊരി ആരാധകന് മുന്നിലേക്കിടുകയായിരുന്നു. പിന്നാലെ പുഷ് അപ്പ് എടുത്ത് കാണിച്ചും താരം കുട്ടികളെ കയ്യിലെടുത്തു. രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന 'ജയ് ഗണേഷ്' ഇന്ന് തിയറ്ററിലെത്തും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE