‘അവന്‍ ആന്‍റിയെന്ന് വിളിച്ചില്ല’, 'അമ്മൂ'ന്ന് വിളിച്ച് കുഞ്ഞാവ, സ്നേഹത്തോടെ അഹാന

ahana-insta-post
SHARE

കൂട്ടുകാരിയുടെ കുഞ്ഞാവയോ‌ടൊപ്പമുള്ള  മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ്  നടി അഹാന കൃഷ്ണ . വിഡിയോയുടെ ആദ്യ ഭാഗത്ത്, ജനിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അഹാന എടുത്തുകൊണ്ടു നിൽക്കുന്നത് കാണാം. തുടർന്ന് കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുകയാണ് താരം. വിഡിയോയുടെ അവസാന ഭാഗമാണ്  'അമ്മൂ' എന്ന്  വിളിച്ച കുഞ്ഞാവയെ നിറഞ്ഞ ചിരിയോടെ വാരിയെടുത്ത് ഒപ്പം നിർത്തി സെൽഫി എടുക്കുകയാണ് അഹാന. സെൽഫി എടുക്കുന്നതിനിടയിൽ ഒരു ഉമ്മ കൊടുക്കാനും കുഞ്ഞാവ മറന്നില്ല. രസകരവും നിഷ്കളങ്കവുമായ  വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.

'ഈ പാവക്കുട്ടി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ജോജി സൈറയുടെ മകനാണ്. എന്റെ സ്കൂൾ കാലഘട്ടം തൊട്ട് എനിക്കറിയാവുന്ന സുഹൃത്തുക്കളിൽ ഒരാൾക്ക് ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് എന്നതു തന്നെയാണ് ഇവന്റെ പ്രത്യേകത.. ശരിക്കും ഇവൻ എന്നെ ആന്റി എന്നാണ് വിളിക്കേണ്ടത്. എന്നാൽ, സൈറ എപ്പോഴും കുഞ്ഞിനോട് ചേച്ചിയെ നോക്ക്, ചേച്ചിയോട് ഹായ് പറ എന്നൊക്കെയാണ് പറയാറുള്ളത് . നിങ്ങൾ ഈ വിഡിയോയിൽ കാണുന്നതു പോലെ അവൻ ആന്റി, ചേച്ചി വിളികളെല്ലാം ഉപേക്ഷിച്ച് അമ്മു എന്നാണ് എന്നെ വിളിക്കുന്നത്. ആദ്യ വിഡിയോയിൽ അവന് കുറച്ച് ദിവസം മാത്രമാണ് പ്രായം. രണ്ടാമത്തെ വിഡിയോയിൽ കുറച്ച് മാസങ്ങളാണ് പ്രായം, മൂന്നാമത്തെ വിഡിയോയിൽ ഒരു വർഷവും നാല് മാസവുമാണ് '  ഈ അടിക്കുറിപ്പോടു കൂടിയാണ് അഹാന വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE