വയസ് 53 ; കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു

don-lee-marriage
SHARE

കൊറിയൻ സിനിമാലോകത്തെ ഡോൺ ലീ എന്നറിയപ്പെടുന്ന സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം.  2021ൽ ഇരുവരും രഹസ്യമായി വിവാഹം റജിസ്റ്റർ ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2022ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോൺ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാർത്ത ആരാധകർക്കിടയിൽ പരക്കുന്നത്. മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.

MORE IN ENTERTAINMENT
SHOW MORE