‘പ്രചോദനം ക്രിസ്റ്റ്യൻ ബെയിൽ’; ഗോകുലിന് പിന്നാലെ പോസ്റ്റുമായി സവര്‍ക്കർ സിനിമയിലെ നായകൻ

randeep-hooda
SHARE

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജും ഗോകുലും വണ്ണം കുറച്ചത് പ്രേഷകരെ മുഴുവൻ ഞെട്ടിച്ചു. സിനിമയു‌ടെ വിജയത്തിന്റെ ഒരു പ്രധാന കാരണവും ഇരുവരുടെയും രൂപമാറ്റമായിരുന്നു. ഹ‌ോളിവു‍ഡ് നടൻ ക്രിസ്റ്റ്യന്‍ ബെയ്​ലിൽ നിന്നാണ്  പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് പറഞ്ഞ് ഗോകുല്‍ തന്റെ രൂപമാറ്റം പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി . ദി മെക്കാനിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ബെയിൽ നടത്തിയ ശരീരത്തിലെ മാറ്റം സിനിമാപ്രേമികളെ മുഴുവൻ അമ്പരപ്പിച്ച ഒന്നായിരുന്നു. 

എന്നാൽ ഇപ്പോൾ പുതിയ ചർച്ചാവിഷയം സ്വാതന്ത്ര്യ വീര്‍ സവർക്കർ എന്ന ചിത്രത്തിന് വേണ്ടി രൺദീപ് ഹൂഡ നടത്തിയ രൂപമാറ്റമാണ്. വി.ഡി സവർക്കറിന്റെ കഥാപാത്രത്തെയാണ് രണ്‍ദീപ് ഹൂഡ അവതരിപ്പിച്ചത്. ഇക്കൊല്ലം മാർച്ച് 22നായരുന്നു ചിത്രത്തിന്റ‌ റിലീസ്. എന്നാൽ രൂപമാറ്റം തന്റെ ജീവന് വരെ ഭീഷണിയായിരുന്നു എന്നും രൺദീപ് ഹൂഡ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിന് മുൻപ് 2016ൽ ഇറങ്ങിയ സര്‍ജിത്ത് എന്ന ചിത്രത്തിന് വേണ്ടി ശരീരം കുറച്ചിരുന്നു. എന്നാൽ സവർക്കറായി അഭിനയിക്കാൻ ഒന്നര വർ‌ഷം താന്‍ ശരീരഭാരം കുറച്ച അവസ്ഥയിലായിരുന്നു. തന്റെ മസിലുകളൊക്കെ ചുരുങ്ങിയെന്നും. കാലുകളുടെ ബലം നഷ്ടപ്പെട്ടിരുന്നെന്നും ,  നടക്കാൻ പോലും ബുദ്ധിമു‌ട്ടനുഭവിച്ചിരുന്നെന്നും താരം അറിയിച്ചു. നിർമാതാക്കളുടെ ഭാഗത്തുനിന്നും താമസം ഉണ്ടായതിനാൽ തനിക്ക് ശരീരം ഈ രീതിയിൽ സൂക്ഷിക്കേണ്ടി വന്നിരുന്നു. ഒരു നടന് എന്ന നിലയിൽ ഇത് വലിയ പ്രശ്നമായിരുെന്നന്നും താരം പറഞ്ഞു. 

പ്ലാൻ ചെയ്ത പല പരിപാടികളും മാറ്റിവെയ്ക്കേണ്ടി വന്നത് തന്നെ കൂടുതല്‍ സമ്മർദ്ദത്തിലാഴ്ത്തി, താൻ മരിക്കാറായിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. അതേസമയം ഇനി ഒരിക്കൽ കൂടി സിനിമയ്ക്ക് വേണ്ടി ഭാരം കുറയ്ക്കരുതെന്ന് മാതാപിതാക്കൾ തന്നെക്കൊണ്ട് സത്യം ചെയ്യിച്ചെന്നും അദ്ദേഹം പറഞ്ഞു

MORE IN ENTERTAINMENT
SHOW MORE