ആ താരോദയത്തിന് സാക്ഷിയായവരില്‍ ഞാനും; ഓര്‍ത്തെടുത്ത് ഫഹദ്

prithviraj-Fahad
SHARE

2002ല്‍ ഫാസില്‍ സംവിധാനം ചെയ്​ത കൈ എത്തും ദൂരത്തിലൂടെയാണ് ഫഹദ് ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ പരാജയത്തെ തുടര്‍ന്ന് ഫഹദ് വലിയ ഇടവേളയെടുത്തതും പിന്നീട് തിരികെ വന്നതുമെല്ലാം മലയാളികള്‍ക്ക് സുപരിചിതമായ കഥകളാണ്. കൈ എത്തും ദൂരത്തിനായി അന്ന് പൃഥ്വിരാജിനേയും ഫാസില്‍ ഓഡിഷന്‍ ചെയ്​തിരുന്നു. താന്‍ കൂടി സാക്ഷിയായ ആ സന്ദര്‍ഭം ഒര്‍ത്തെടുക്കുകയാണ് ഫഹദ് ഫാസില്‍. അന്ന് ഒരു താരത്തിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിച്ചവരില്‍ താനുമുണ്ടായിരുന്നുവെന്ന് ഫഹദ് പറഞ്ഞു. പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിഡിയോ സന്ദേശത്തിലായിരുന്നു ഫഹദ് പഴയ ഒാര്‍മ പങ്കുവച്ചത്. 

'പൃഥ്വിയെ ആദ്യമായി ഒഡിഷന്‍ ചെയ്​തത് എന്‍റെ വീട്ടില്‍വച്ചായിരുന്നു, എന്‍റെ അച്ഛനാണ് ഓഡിഷന്‍ ചെയ്​തത്. അന്ന് ഒരു താരത്തിന്‍റെ ഉദയത്തിന് സാക്ഷ്യം വഹിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. പൃഥ്വിക്കൊപ്പം ഞാന്‍ പങ്കുവക്കുന്ന ബന്ധം അതാണ്. നജീബാകാന്‍ ആര്‍ക്കെങ്കിലുമാകുമെങ്കില്‍ അത് പൃഥ്വിയാണ്. നീ കടന്നുപോയ മാനസികവും ശാരീരികവുമായ മാറ്റത്തിലേക്കുള്ള യാത്ര എന്താണെന്ന് എനിക്ക് അറിയാം. ആ സമയത്ത് നമ്മള്‍ തമ്മില്‍ കണ്ടിരുന്നു. അത് ജോലിയുടെ ഭാഗമെന്ന പോലെ സാധാരണ മട്ടില്‍ നീ ചെയ്​തു. പൃഥ്വി കാരണം ഇത് എന്‍റെ സ്വന്തം സിനിമ പോലെ തോന്നുകയാണ്,' ഫഹദ് പറഞ്ഞു. 

താന്‍ സ്ക്രീന്‍ ടെസ്​റ്റ് ചെയ്​ത ആ ചിത്രം ഒടുവില്‍ ഫഹദിന്‍റെ ആദ്യചിത്രമായി മാറിയെന്ന് പൃഥ്വിരാജും കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ ഞങ്ങളുടെ വീട് പാച്ചിക വാടകക്കെടുത്തിരുന്നു. വാടക മേടിക്കാനായി പോയപ്പോഴാണ് ഞാന്‍ വളര്‍ന്നത് പാച്ചിക്ക ശ്രദ്ധിക്കുന്നത്. ഉടനെ സ്ക്രീന്‍ ടെസ്റ്റ് ചെയ്യമെന്ന് പറയുകയായിരുന്നു. അന്നാണ് എന്‍റെ ആദ്യ സ്ക്രീന്‍ ടെസ്​റ്റ് നടക്കുന്നത്. ആദ്യമായി സംവിധാനം ചെയ്​തപ്പോള്‍ കാസ്​റ്റ് ചെയ്​തത് ഫാസില്‍ സാറിനെയാണെന്നും പൃഥ്വിരാജ് പറഞ്ഞു. 

Fahad Fazil is recalling that occasion of Prithviraj's audition

MORE IN ENTERTAINMENT
SHOW MORE