‘പ്രണയിനിയെ കാണാൻ ഞായറാഴ്ച കുർബാനയ്ക്ക് പോയിട്ടുണ്ട്’ ; ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്' തിയറ്ററിലേക്ക് എത്താന്‍ പോവുകയാണ്. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെ‌ട്ട് താരം നടത്തിയ അഭിമുഖമാണ് സൈബറിടത്ത് വൈറല്‍. തന്‍റെ സ്കൂള്‍ കാലത്തെ പ്രണയത്തെകുറിച്ചും ഓരോ പ്രായത്തിലെ പ്രണയത്തെപറ്റിയും ഉണ്ണി വാചാലനാകുന്നുണ്ട്. സ്കൂളിലെയും കോളജിലെയും പ്രണയത്തെ പറ്റി നല്ല ഓര്‍മകളാണെന്നും ഗുജറാത്തിലുള്ള മലയാളി പെണ്‍കുട്ടിയെ കാണുവാനായി ഞായറാഴ്ച കുർബാനയ്ക്ക് പോയിട്ടുണ്ടെന്നും താരം പറയുന്നു. അതേ സമയം രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ഉണ്ണിമുകുന്ദന്‍ ചിത്രം  'ജയ് ഗണേഷ്' ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'മാളികപ്പുറം'ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്.