‘പ്രധാനമന്ത്രിയുടെ വളര്‍ച്ച എനിക്കു പ്രചോദനമായിട്ടുണ്ട്’; ഉണ്ണി മുകുന്ദന്‍

മുഖ്യമന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്ര മോദിയുടെ വളര്‍ച്ച തനിക്ക് പ്രചോദനമായിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍. പ്രധാനമന്ത്രിയുടെ വളര്‍ച്ച വ്യക്തിയെന്ന നിലയില്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്. ഇപ്പോഴാണ് ബിജെപിക്ക് പ്രധാന്യം ലഭിച്ചു തുടങ്ങുന്നത്. കേരളത്തില്‍ പാര്‍ട്ടി വളര്‍ന്ന് വരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍. 

‘പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസയറിച്ചാല്‍ അത് ഇവിടെ പ്രശ്നമാണ്. ഹനുമാന്‍ ജയന്തി ആശംസിച്ചതിന് ഇപ്പോഴും എന്നെ വിമര്‍ശിക്കുന്ന ആളുകളുണ്ട്. രാഷ്ട്രീയപരമായി എന്തെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടായാലും പ്രേക്ഷകര്‍ക്ക് എന്നെ വിശ്വാസമാണ് എന്ന് കരുതുന്നു’. നല്ല സിനിമകള്‍ ചെയ്താല്‍ അവര്‍ സ്വീകരിക്കും എന്നും ഉണ്ണി പറയുന്നു.