മെഴുക് പ്രതിമയ്ക്കൊപ്പം അല്ലു അര്‍ജുന്‍; ഒറിജിനലിനെ കണ്ടുപിടിക്കാമോ?

allu-arjun
SHARE

തന്‍റെ മെഴുക് പ്രതിമക്കൊപ്പം നില്‍ക്കുന്ന തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുകയാണ്. ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തിലെത്തി അല്ലു അര്‍ജുന്‍ തന്നെയാണ് മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാശ്ചാദനം ചെയ്ത വിവരം അല്ലു അർജുൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒപ്പം പ്രതിമയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും കുറിപ്പും താരം പങ്കുവച്ചു.

ഒരു നടൻ എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ് ഇതെന്നായിരുന്നു ചിത്രത്തിനൊപ്പം അല്ലു അര്‍ജുന്‍ കുറിച്ചത്. ആദ്യ ചിത്രം ഇറങ്ങി 21 വര്‍ഷം പിന്നിട്ട് നില്‍ക്കുമ്പോള്‍ തന്നെ ഈ നിലയിലെത്തിച്ച ആരാധകര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. നടന്റെ ഹിറ്റ് ചിത്രമായ അങ്ങ് വൈകുണ്ഡപുരത്ത് എന്ന സിനിമയുടെ ലുക്കിലുള്ള മെഴുക് പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്. ചുവന്ന സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന തന്‍റെ മെഴുക് പ്രതിക അനാച്ഛാദനം ചെയ്യാന്‍ അതേ വേഷത്തില്‍ തന്നെയാണ് അല്ലു അര്‍ജുന്‍ മ്യൂസിയത്തില്‍ എത്തിയത്.

ഒറിജിനലേത് പ്രതിമയേത് എന്ന് ഒറ്റ നോട്ടത്തില്‍ മനസില്ലാക്കാന്‍ സാധിക്കാത്ത വിധം പ്രതിമയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രവും അല്ലു അര്‍ജുന്‍ പങ്കുവച്ചു. മാഡം തുസാഡ്സ് വാക്സ് മ്യൂസിയത്തിൽ ഇടം പിടിച്ച മറ്റ് തെന്നിന്ത്യന്‍ നടന്മാര്‍ പ്രഭാസും മഹേഷ് ബാബുവുമാണ്. ബാഹുബലി ലുക്കിലുളള പ്രഭാസിന്‍റെയും, സ്പൈഡർ സിനിമയിലെ ലുക്കിലുളള മഹേഷ് ബാബുവിന്‍റെയും പ്രതിമകളാണ് മറ്റ് രണ്ടെണ്ണം.

Allu Arjun Poses With His Wax Statue at Madame Tussauds Dubai

MORE IN ENTERTAINMENT
SHOW MORE