ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍ ‘അനിയത്തിപ്രാവ്’കാണാം; പിന്നാലെ മുട്ടന്‍പണി

PISHARODY-KUNCHACKO
SHARE

ഫാസില്‍ ചിത്രം അനിയത്തിപ്രാവ് 27 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വ്യത്യസ്തമായൊരു ആശംസയുമായെത്തിയ രമേശ് പിഷാരടിക്ക് മുട്ടന്‍ പണികൊടുത്ത് ആരാധകര്‍.  ചാക്കോച്ചനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ച് , ഈ ചിത്രത്തിനു കുഞ്ചാക്കോ ബോബന്‍ കമന്റ് ചെയ്താല്‍ ‘അനിയത്തി പ്രാവ്’ ഒന്നുകൂടി കാണുമെന്നായിരുന്നു രമേശ് പിഷാരടിയുടെ ആശംസ. ‘കാണൂ കാണൂ’ എന്ന് കുഞ്ചാക്കോബോബൻ ചിത്രത്തിന് കമന്റ് ചെയ്‌തെങ്കിലും പിഷാരടിയെ വിടാൻ ആരാധകർ തയാറായില്ല.  

പിഷാരടി കമന്റ് ചെയ്‌താൽ പിഷാരടിയുടെ സിനിമകൾ കാണാം എന്ന രീതിയിൽ പിന്നീട് ചിത്രത്തിന് കമന്റുമായി ആരാധകർ കൂട്ടമായി വന്നതോടെ പിഷാരടിക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിയാതെയായി. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

പിഷാരടി മറുപടി തന്നാൽ ‘ഗാനഗന്ധർവൻ’ കാണും എന്നായി ഒരു ആരാധകന്റെ കമന്റ്.  കമന്റിന് മറുപടിയായി 'കാണൂ' എന്ന് പിഷാരടി കുറിച്ചു.  തുടർന്ന് പിഷു കമന്റ്റ് ചെയ്താൽ പഞ്ചവർണത്തത്ത കാണും, കപ്പൽ മുതലാളി കാണും എന്ന കമന്റുകളുടെ ആരാധകരുടെ ഒരു നിരതന്നെ എത്തി.  എല്ലാറ്റിനും മറുപടിയുമായി രമേഷ് പിഷാരടിയും ഒപ്പം നിന്നതോടെ സംഗതി കളറായി. 

Ramesh Pisharody and Kunchacko Boban social media moments

MORE IN ENTERTAINMENT
SHOW MORE