‘ദേശീയ അവാര്‍ഡ് ഉറപ്പാണ് , പൃഥ്വിരാജിന് കയ്യ‌ടി’; ആടുജീവിതത്തിന്റെ ആദ്യ റിവ്യൂ പുറത്ത്

adu-jeevitham-review
SHARE

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്‍റെ ആദ്യ റിവ്യൂ പുറത്ത്. അതിഗംഭീര ചിത്രമെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. തെലങ്കാനയില്‍ നടന്ന പ്രിവ്യൂ ഷോയിലാണ് ചിത്രത്തിന് നിറകയ്യടി ലഭിച്ചത്.  തെലുങ്ക് സിനിമയിലെ സംവിധായകര്‍ക്കും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാത്രമായായിരുന്നു ഈ പ്രദര്‍ശനം. ചിത്രത്തിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സ് ആണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. 

ഗച്ചിബൗളിയിലുള്ള എഎംബി സിനിമാസിലായിരുന്നു സ്പെഷല്‍ സ്ക്രീനിംഗ്. ചിത്രം കണ്ടതിന് ശേഷമുള്ള തെലുങ്ക് സംവിധായകരുടെ പ്രതികരണം മൈത്രി മൂവി മേക്കേഴ്സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ‘ബെസ്റ്റ് സര്‍വൈവല്‍ മൂവി, ദേശീയ അവാര്‍ഡ് സിനിമ,  പൃഥ്വിരാജിന്  കൈയടി എന്നൊക്കെയാണ് ആടുജീവിതത്തിന് ലഭിച്ച പ്രതികരണങ്ങള്‍. ലോകം മുഴുവന്‍ കൈയടി വാങ്ങും ഈ സിനിമ, വൈകാരികമായി പ്രേക്ഷകര്‍ക്ക് കണക്റ്റ് ആവും ഈ സിനിമ, എന്നിങ്ങനെ നീളുന്നു ചിത്രം കണ്ട് ആവേശത്തില്‍ തെലുങ്ക് സിനിമയില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങള്‍. 28 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

MORE IN ENTERTAINMENT
SHOW MORE