'അഗതോ കാകോ ലോജിക്കല്‍'; വല്ലാത്ത ജാതി പേര്; വന്ന വഴി

film
SHARE

അഗാതോകാക്കൊലോജിക്കല്‍. വാക്കുകേട്ട് ഞെട്ടേണ്ട. പ്രേമലുവും മഞ്ഞുമല്‍ ബോയ്സുെമല്ലാം തിയറ്ററുകളില്‍ തീര്‍ത്ത ഉല്‍സവാന്തരീക്ഷത്തിലേക്ക് ഒരു ചെറുപ്പക്കാരന്‍ എത്തിച്ച തന്റെ  ആദ്യ ചിത്രമാണ് അഗാതോകാക്കൊലോജിക്കല്‍. കോര്‍പറേറ്റ് ട്രെയിനറില്‍നിന്ന് സിനിമാസംവിധായകനായി മാറിയ പാലക്കാട്ടുകാരന്‍ സി.ഡി.വെങ്കിടേഷിന്റെ ആദ്യ സിനിമ സൈക്കോളജിക്കല്‍ ത്രില്ലറാണ്. 

അഗാതോകാക്കൊലോജിക്കല്‍. നാവുളുക്കാവുന്ന പേര് കൊണ്ടുതന്നെ തിയറ്ററില്‍ ആദ്യദിനം ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചിത്രം. ആ പേര് വന്നവഴി ഏതാണ്. കണ്ട് തുടങ്ങിയനാള്‍ മുതല്‍ പലര്‍ക്കുമെന്ന പോലെ വെങ്കിടേഷിന് ഒപ്പം കൂടിയതാണ് സിനിമയെന്ന മോഹം. കഴിഞ്ഞ പതിമൂന്ന് വര്‍ഷം ആ മോഹം സാക്ഷാത്കരിക്കാന്‍ നടത്തിയ തീവ്രശ്രമത്തിന്റെ ഫലമാണ് വെങ്കിടേഷ് തിയറ്റുകളിലെത്തിച്ചത്. കോര്‍പറേറ്റ് ട്രെയിനറായി ഉപജീവനം തേടിയ നാളുകള്‍ക്ക് അവധി നല്‍കി കഴി‍‍ഞ്ഞ നാലുവര്‍ഷം ജിവിതം പൂര്‍ണമായി സിനിമയ്്ക്ക് അര്‍പിച്ചു. മക്ബൂല്‍ സല്‍മാനും ലിയോണ ലിഷോയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും സംഭാഷണവും നിര്‍മാണവും വെങ്കിടേഷ് തന്നെ നിര്‍വഹിച്ചു. പ്രേമലുവും മഞ്ഞുമല്‍ ബോയ്സുെമല്ലാം തിയറ്ററുകള്‍ നിറഞ്ഞോടുന്നതിനിടെ സംസ്ഥാനത്തെ ഇരുപത്തിയഞ്ചോളം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഇതുവരെ എഴുതിയ എട്ട് തിരക്കഥകളില്‍ ഒടുവിലത്തേതാണ് സിനിമാരൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കോര്‍പറേറ്റ് ട്രെയിനറായി വന്‍കിട സ്്ഥാപനങ്ങളില്‍ മോട്ടിവേഷന്‍ ക്ളാസുകള്‍ നയിച്ച നാളുകളില്‍നിന്ന് സ്വയം പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സ്വപ്നസാക്ഷാത്കാരം.

Agathokakological malayalam movie

MORE IN ENTERTAINMENT
SHOW MORE