മനോരമ മാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ; 'റാണി - ദി റിയൽ സ്‌റ്റോറി' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

Rani-the-real-story
SHARE

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള എട്ടാമത്തെ സിനിമ 'റാണി - ദി റിയൽ സ്‌റ്റോറി' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.  ഭാവന,ഉർവശി, ഇന്ദ്രൻസ്, ഹണി റോസ്, മാല പാർവതി, ഗുരു സോമസുന്ദരം തുടങ്ങി ഒരു കൂട്ടം ജനപ്രിയ താരങ്ങൾ ചിത്രത്തിൽ ഒന്നിക്കുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്‌ത നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ്.

കുറ്റാന്വേഷണ ചിത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ആ ഗണത്തിൽ ചേർക്കാവുന്ന ഒരു ത്രില്ലർ ചിത്രമാണ് 'റാണി - ദി റിയൽ സ്‌റ്റോറി'. ഉന്നതമായ രാഷ്ട്രീയ - സാമൂഹിക സ്വാധീനമുള്ള ഒരു എം. എൽ. എ. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. നിഗൂഢ സ്വഭാവമുള്ള ഒരു വീട്ട്ജോലിക്കാരിയെ കേസിൽ പ്രതിയാക്കുന്നു. എന്നാൽ അതിർത്തി നഗരമായ ധർമപുരത്ത്, അവളെ അടുത്തറിയുന്ന മൂന്ന് കുടുംബങ്ങൾ അവളെ ശക്‌തമായി പിന്തുണക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ട് നീക്കുന്നത്. പിരിമുറുക്കം നിറഞ്ഞ കഥാ സന്ദർഭങ്ങളും, പ്രമേയത്തിന്‍റെ പ്രസക്‌തിയും ചിത്രത്തിന് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്തു. 

'റാണി - ദി റിയൽ സ്‌റ്റോറി' കൂടാതെ 10 ആഴ്ച്ചകളിൽ 10 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിന്‍റെ ഭാഗമായി റിലീസ് ചെയ്യുന്നത്.  കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ്  ചെയ്യാവുന്നതാണ്. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

'Rani - The Real Story' has started streaming in Manorama Max

MORE IN ENTERTAINMENT
SHOW MORE