കേരളത്തെ നടുക്കിയ ‘തങ്കമണി’; പൊലീസ് നരനായാട്ടിന്റെ കഥ

1986 ഒക്ടോബര്‍.  ഇടുക്കി ഹൈറേഞ്ചില്‍ പച്ച പുതച്ചുറങ്ങിയ ആ നാട് ഒരിക്കലും കരുതിക്കാണില്ല അതൊരു ദുരന്തരാത്രി ആകുമെന്ന്. ഈ രാത്രിയുടെ ഇരുട്ടില്‍ ഇവിടെ നടക്കാന്‍ പോവുന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പൊലീസ് നരനായാട്ടാകുമെന്ന്.‘പെണ്ണിന്റെ പേരല്ല, വെന്ത നാടിന്റെ പേരല്ലോ തങ്കമണി... കാക്കി കൂത്താടിയ തങ്കമണി...’കട്ടപ്പന പട്ടണത്തില്‍ നിന്ന് 16 കിലോമാറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഹൈറേഞ്ചിന്‍റെ മടിത്തട്ടിലെ ഒരു തനി നാടന്‍ ഗ്രാമം. കാമാക്ഷി പഞ്ചായത്തിലെ തങ്കമണി എന്ന ഗ്രാമം. ആ ഗ്രാമത്തില്‍ നടന്ന ചോരക്കഥയാണ് ചരിത്രത്തിലെ ‘തങ്കമണി സംഭവം’. ഒരു സാധാരണ ബസ് തര്‍ക്കത്തില്‍ തുടങ്ങി പൊലീസ് നരനായട്ടിലൂടെ ഒരു ഭരണം തന്നെ മാറി മറിഞ്ഞ കഥ. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ, ചരിത്രത്തിൽ മായാത്ത ചോരപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ ഒരു നാടിന്‍റെ ചോരമണം മാറാത്ത കഥ.തങ്കമണി വെറും കെട്ടുകഥയല്ല.

Thankamani issue which shakes Kerala politics