ചിരിയുടെ മാലപ്പടക്കവുമായി 'അയ്യര്‍ ഇന്‍ അറേബ്യ'; ടീസര്‍ പുറത്ത്

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയ്യർ ഇൻ അറേബ്യ'യുടെ ടീസർ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുടുംബ ബന്ധങ്ങളെ പശ്ചാത്തലമാക്കിയുളള ഒരു സറ്റയർ ചിത്രമാണ് അയ്യർ ഇൻ അറേബ്യ.  മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ക്ക് പുറമെ ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. 

മുകേഷിന്‍റെയും ഉര്‍വ്വശിയുടേയും മകന്‍റെ വേഷമാണ് ധ്യാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  ആനന്ദ് മധുസൂദനനാണ് സംഗീതം. ചിത്രം ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തും. ‌

Iyer in Arabia teaser out now

Enter AMP Embedded Script