മലയാള സിനിമയിലെ ആദ്യ വനിതാ ഡിസൈനര്‍; ഫെഫ്ക അംഗത്വം നേടി റോസ്മേരി ലില്ലു

സിനിമകളിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചര്‍ച്ചയാവുന്ന ഇന്നത്തെ കാലത്ത്  സിനിമാ ടൈറ്റില്‍ രംഗത്ത് തിളങ്ങുന്ന ഒരു പെണ്‍കുട്ടിയുണ്ട്. മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത  ടൈറ്റിൽ ഡിസൈൻ മേഖലയില്‍  ശ്രദ്ധയയായി മാറിയ  റോസ്മേരി ലില്ലു എന്ന കണ്ണൂര്‍ സ്വദേശിനി. ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്തും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ലൗ ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, എല്ലാം ശരിയാകും തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ ഡിസൈനിംഗ് ചെയ്തിരുന്നത് റോസ്മേരി ലില്ലുവാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡിസൈനറായി ഔദ്യോഗികമായി ഫെഫ്ക അംഗത്വം നേടിയിരിക്കുകയാണ് ഈ കലാകാരി. നീണ്ട 7 കൊല്ലത്തെ തന്‍റെ യാത്രയും ഫെഫ്ക അംഗത്വം നേടിയതിനെപറ്റിയും പോസ്റ്റർ ഡിസൈനിംഗ് മേഖലയിലെ തന്റെ അനുഭവം  ഫെയ്സ്ബുക്കില്‍  പങ്ക് വെച്ചിരിക്കുകയാണ് റോസ്മേരി

റോസ്മേരി ലില്ലുവിന്‍റെ കുറിപ്പ്

ഔദ്യോഗികമായി ഫെഫ്ക അംഗത്വം നേടി 'റോസ് മേരി ലില്ലു' ഈ ഒരു ലേബലിൽ എത്താൻ നീണ്ട 7 കൊല്ലത്തെ സ്വപ്നങ്ങളും പ്രയത്നങ്ങൾ ഉണ്ടായിരിന്നു.കണ്ണൂരിലെ മലയോരഗ്രാമം ആയ കുടിയാന്മല അരങ്ങു എന്ന കൊച്ചു സ്ഥലത്തു നിന്ന് സിനിമ കണ്ടു വളർന്നു എന്ന ഒറ്റ അനുഭവത്തിന്റെ പുറത്ത് സിനിമയിൽ ഒരു ഭാഗം ആകണം എന്നുള്ള ആഗ്രഹം.. പണ്ട് പഠിച്ചു ഫസ്റ്റ് വാങ്ങുന്ന കുട്ടികളുടെയും സ്പോർട്സിൽ മികവ് നേടുന്ന കുട്ടികളുടെ ഫോട്ടോയും പേരും പത്രത്തിൽ വരുമ്പോ കൊതിയോടെ നോക്കിയിട്ടുണ്ട്..ആ രണ്ടു കാര്യങ്ങൾ എനിക്ക് പറ്റാത്തത് കൊണ്ട് എനിക്ക് അറിയാവുന്നത് തേടി ഉള്ള യാത്രയായിരുന്നു സ്കൂളിൽ പഠിക്കുമ്പോ കൂട്ടുകാരിയോട് കാണുന്ന സിനിമകളുടെ കഥ പറഞ്ഞ് കൊടുക്കുക, പാട്ട് സീൻ കണ്ടിട്ട് സിനിമയിൽ ഇങ്ങനെയൊക്കെയാകുമെന്ന് ചർച്ച ചെയ്യുക.. അങ്ങനെ തുടങ്ങി സിനിമയോട് ഒരു കൊതിയായിരുന്നു.  അങ്ങനെ 2016 കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ടൈറ്റിൽ ചെയ്ത് തുടങ്ങി പിന്നീട് ചെറുതും വലുതുമായ 10 ഓളം സിനിമകളിൽ എത്തി നില്കുന്നു.. ലൗ ആക്ഷൻ ഡ്രാമ ഒരു ബ്രേക്ക്‌ തന്നു എല്ലാം ശെരിയാകും ലൂടെ ഒരു ഫുൾ ഫിലിം ഡിസൈൻ ചെയ്തു..അങ്ങനെ ഇരിക്കെ ഫെഫ്ക  കാർഡ് എടുക്കാൻ പരസ്യകലൽ ഏറ്റവും മുതിർന്ന ആളായ കോളിൻസ് ചേട്ടൻ എല്ലാം സഹായങ്ങളും ചെയ്ത് തന്നു ചേട്ടന് ഒരു വനിതാ ഡിസൈനർ ഇൻഡസ്ട്രിയൽ വേണം എന്നുണ്ടായിരുന്നു.. അങ്ങനെ ജിസ്സെൻ ചേട്ടൻ റഹ്മാൻ ഇക്ക ഒക്കെ ഫോര്മാലിറ്റി കളൊക്കെ ചെയ്ത് തന്നു ഇന്നലെ നടന്ന പരസ്യ കലോത്സവം വേദിയിൽ വെച്ചു കാർഡും മൊമെന്റോ യും ബഹുമാനപെട്ട സിബി മലയിൽ സർ തന്നു...ഈ ഒരു ലേബൽ ചെറുതല്ല...ഇത്രേം കോമ്പറ്റിഷൻ നടക്കുന്ന ഒരു മേഖലയിൽ നിന്ന് എന്റെ പേര് ഉയർന്നു വരുക എന്നത്.. എന്റെ പേര് ഒരു അടയാളപെടുത്തൽ ആയി കഴിഞ്ഞിരിക്കുന്നുനന്ദി എന്നെ ഞാനാക്കിയ എല്ലാവരോടും