ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം അല്ലുവിന്റെ ആഘോഷം; കണ്ണുനിറഞ്ഞ് സുഹൃത്തുക്കള്‍

മികച്ച നടനായി ദേശീയ പുരസ്കാരം നേടിയ അല്ലു അര്‍ജുന്റെയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പുരസ്കാരാഘോഷത്തിന്റെ വിഡിയോ വൈറലാകുന്നു. ‘പുഷ്പ’സിനിമയിലൂടെയാണ് അല്ലുവിനു ദേശീയപുരസ്കാരം ലഭിച്ചത്. പുഷ്പയുടെ സംവിധായകന്‍ സുകുമാര്‍, അല്ലുവിന്റെ അച്ഛന്‍ അല്ലു അരവിന്ദ്, ഭാര്യ സ്നേഹ റെഡ്ഡി, മക്കളായ അയാന്‍,അര്‍ഹ എന്നിവരും അല്ലുവിനൊപ്പമുണ്ടായിരുന്നു. അല്ലുവിന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരം കൂടിയാണിത്. 

മൈത്രി മൂവിമേക്കേര്‍സ് നിര്‍‌മിച്ച ചിത്രം കോവിഡ് തരംഗത്തിന് ശേഷം വന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ  ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു. 

Actor Allu Arjun celebration with family and friends