‘ദൈവം അടുത്ത കാലത്തു കാണിച്ച വലിയ കുസൃതിയാണ് ഞാന്‍’; വോയ്സ് ഓഫ് സത്യനാഥന്‍ ട്രെയിലര്‍

ദിലീപിന്റെ ‘വോയ്സ് ഓഫ് സത്യനാഥന്‍’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപിനൊപ്പം ജോജുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫി ചിത്രം കോമഡി ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആകുമെന്നാണ് സൂചന. അനുപം ഖേറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വീണാ നന്ദകുമാര്‍, രമേശ് പിഷാരടി, സിദ്ദിഖ് ,ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളാകുന്നു.

ഒരിടവേളയ്ക്ക് ശേഷം തിയറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്.  ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. റോഷിത് ലാൽ, പ്രിജിൻ ജെ.പി എന്നിവരാണ് സഹനിർമ്മാതാക്കൾ. ജൂലൈ 14നാണ് ചിത്രത്തിന്റെ റിലീസ്. 

Voice of sathyanathan film trailer out