കട്ട താടിയും നീട്ടിവളർത്തിയ മുടിയും; പുത്തൻ ലുക്കിൽ ധനുഷ്

നടന്‍ ധനുഷിന്‍റെ പുതിയ ലുക്ക് സോഷ്യൽ മിഡിയയിൽ വൈറലാകുന്നു.  ധനുഷിന്റെ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്. കട്ട താടിയും നീട്ടിവളർത്തിയ  മുടിയുമാണ് പുതിയ ലുക്ക്.  ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കായിരിക്കാമിതെന്നാണ് വിലയിരുത്തൽ. വിഡിയോ വന്നതിന് പിന്നാലെ രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്. 

ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ക്യാപ്റ്റൻ മില്ലർ’. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജൂലൈയില്‍  ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. 

Actor Dhanush's new look is going viral on social media