സമയം വരുമ്പോള്‍ എന്റെ മിസ്റ്ററി മാനെ വെളിപ്പെടുത്താം; വൈറലായി കീർത്തിയുടെ ട്വീറ്റ്

keerthy suresh
SHARE

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് കീര്‍ത്തി സുരേഷ്. കഴിഞ്ഞ ദിവസങ്ങളിൽ കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളായിരുന്നു സോഷ്യൽ മിഡിയ നിറയെ. ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും ഒപ്പം ഇരുവരുടെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഇതിനു മുമ്പും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴി‍താ, സംഭവത്തിൽ നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും  ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും താരം വെളിപ്പെടുത്തി. 

‘‘ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം.’’– എന്നാണ് കീർത്തി സുരേഷിന്റെ ട്വീറ്റ്. തന്റെ പേരില്‍ ഒരു ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കീർത്തിയുടെ ട്വീറ്റ്. 

Gossip about Actress Keerthy Suresh; Her tweet goes Viral

MORE IN ENTERTAINMENT
SHOW MORE