'മകന് 18 വയസ്സ് തികഞ്ഞു'; സ്വകാര്യ ചിത്രങ്ങൾ വിവാദമായി, പ്രതികരിച്ച് ഉദയനിധി

udhayanithi-12
SHARE

കുറച്ചുമാസങ്ങൾക്ക് മുമ്പ് ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും സ്വകാര്യചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പിന്നാലെ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉദയനിധി. 

ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‍റെ തന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. തനിക്കും ഭാര്യയ്ക്കും മകനുമിടയിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാനാവില്ലെന്നും ഉദയനിധി വ്യക്തമാക്കി.

നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്. അതേസമയം, ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുമുണ്ട്.

ജനുവരിയിലാണ് ഇൻപനിധിയുടേയും പെൺസുഹൃത്തിന്റെയും ചിത്രങ്ങൾ പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും പിന്നാലെ വിവാദങ്ങളും ഉയർന്നതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്.

Udhayanithi Stalin reacted to son and girlfriend Viral photos

MORE IN ENTERTAINMENT
SHOW MORE