ആ‌‌ടുതോമ വീണ്ടും; സ്ഫടികം 4 കെ റിലീസ് ഫെബ്രുവരി ഒന്‍പതിന്

spadikam
SHARE

‘അപ്പൊ എങ്ങനാ ഉറപ്പിക്കാവോ?’ ആ‌ടുതോമയുടേതാണ് ചോദ്യം. 28 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4 കെ സാങ്കേതികവിദ്യയില്‍ തയാറാക്കിയ പുതിയ പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 

‘എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചതുപോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഫെബ്രുവരി ഒന്‍പതിന് 4k അറ്റ്മോസ് സാങ്കേതിക തികവില്‍ സ്ഫടികം എത്തും. ഓര്‍ക്കുക 28 വര്‍ഷം മുന്‍പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. അപ്പോള്‍ എങ്ങനാ... ഉറപ്പിക്കാവോ?’– മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE