'കയ്യിൽ അമ്പും വില്ലും' ശ്രീരാമനായി പ്രഭാസ്; പിറന്നാൾ ദിന പോസ്റ്റർ

prabhas-movie
SHARE

തെന്നിന്ത്യൻ താരം പ്രഭാസിന്റെ പിറന്നാൾ പ്രമാണിച്ച് താരത്തിന്റെ 

പുതിയ ചിത്രം 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കയ്യിൽ അമ്പും വില്ലും ഏന്തി ശ്രീരാമനായി നിൽക്കുന്ന പ്രഭാസിനെ പോസ്റ്ററിൽ കാണാം. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദിപുരുഷ്'. ചിത്രം അടുത്ത വർഷം ജനുവരി 12ന് തിയറ്ററുകളിൽ എത്തും. സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനെതിരെ വൻ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE