'മൂസ' നാളെ എത്തും; നിങ്ങളുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു;സുരേഷ് ഗോപി

suresh-gopi-movie
SHARE

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  മേ ഹൂം മൂസ.  ചിത്രം നാളെ പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകരുടെ അഭിപ്രായത്തിനായി താൻ കാത്തിരിക്കുകയാണെന്നും സിനിമ കാണണമെന്നും താരം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് പറയുന്നു. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം: അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം

വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരീഷ്കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദാ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന താരങ്ങളാണ്.

MORE IN ENTERTAINMENT
SHOW MORE