ജയന്റെ ഓർമയ്ക്കായി 'ജയതാരകം' നിർമിച്ച് ആരാധകർ

jayatharakam
SHARE

സിനിമാ നടന്‍ ജയന്റെ ഓര്‍മയ്ക്കായി തൃശൂര്‍ മണ്ണുത്തിയില്‍ ബസ് സ്റ്റോപ്പ് നിര്‍മിച്ച് ആരാധകര്‍. രണ്ടു ലക്ഷം രൂപ ചെലവിട്ടാണ് ജയതാരകം എന്ന പേരില്‍ ബസ് സ്റ്റോപ്പ് പണിതത്. 

മണ്ണുത്തി.തൃശൂര്‍ റോഡിലാണ് ഈ ബസ് സ്റ്റോപ്പ്. ജയതാരകം സ്റ്റോപ്പ്. ജയന്‍ അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഈ ബസ് സ്റ്റോപ്പില്‍ കാണാം. ജയന്റെ ജീവചരിത്രം പറയുന്ന ബസ് സ്റ്റോപ്പ് യാത്രക്കാര്‍ക്ക് ദൃശ്യവിരുന്ന് കൂടിയാണ്. ഓള്‍ കേരള ജയന്‍ സ്മാരക സാംസ്കാരിക വേദിയാണ് ബസ് സ്റ്റോപ്പ് പണിതത്. ജയന്റെ പേരില്‍ ഈ സ്റ്റോപ്പ് എല്ലാക്കാലവും അറിയപ്പെടണമെന്നാണ് ആരാധകരുടെ ആഗ്രഹം. 

സഹകണ്‍വീനര്‍, ജയന്‍ ്സ്മാരക സാംസ്കാരിക വേദി. ജയന്‍ മരിച്ചിട്ട് കാലങ്ങള്‍ ഏറെ കടന്നുപോയിട്ടും ആരാധകരുടെ ഹൃദയങ്ങളില്‍ ഓര്‍മകള്‍ മരിച്ചിട്ടില്ല. അതിന്റെ തെളിവാണ് ജയതാരകം ബസ് സ്റ്റോപ്പ്. 

MORE IN ENTERTAINMENT
SHOW MORE