സിനിമകൾ പരാജയം; അടുത്തത് ഫ്രീ ആയി ചെയ്യാമെന്ന് നിർമാതാവിനോട് രവി തേജ

ravi-theja
SHARE

സിനിമകൾ തുടരെ പരാജയം, അടുത്തതിൽ ഫ്രീ ആയി അഭിനയിക്കാമെന്ന് നഷ്ടം വന്ന നിർമാതാവിനോട് രവി തേജ. തെലുങ്ക് സൂപ്പർതാരം രവിതേജയുടെ പുതിയ ചിത്രമാണ് രാമറാവു ഓൺ ഡ്യൂട്ടി. കുറച്ചുകാലമായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന രവി തേജയുടെ പുതിയ ചിത്രവും ബോക്സോഫീസിൽ കൂപ്പുകുത്തി. 

തിയറ്ററിലേക്ക് ആരും വന്നില്ല. ഇതോടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി പുതിയ ചിത്രത്തെ നിരൂപകർ വിലയിരുത്തി. ഇതേ തുടർന്നാണ് നഷ്ടത്തിലായ നിർമാതാവിനെ സഹായിക്കാൻ അടുത്ത ചിത്രത്തിൽ സൗജന്യമായി  അഭിനയിക്കാമെന്ന് രവി തേജ അറിയിച്ചു. ഈ വാർത്ത നിർമാതാക്കൾക്ക് ആശ്വാസം നൽകുന്നു. തന്നെ നായകനാക്കി എടുത്ത ചിത്രങ്ങളുടെ എല്ലാ നിർമാതാക്കളുടെയും അടുത്ത ചിത്രത്തിൽ ചില്ലികാശ് വാങ്ങാതെ അഭിനയിക്കുമെന്നാണ് പ്രഖ്യാപനം. 

ശരത് മാണ്ഡവ തിരക്കഥയും സംവിധാനവും നിർവ​ഹിച്ച് സുധാകർ ചെറുകുറി നിർമിച്ച ചിത്രമാണ് രാമറാവു ഓൺ ഡ്യൂട്ടി. രവിതേജയുടെ ഈയിടെയിറങ്ങിയ മറ്റു ചിത്രങ്ങളും തുടരെ പരാജയപ്പെട്ടിരുന്നു. തിരക്കഥ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നാവശ്യപ്പെട്ട് ഈയിടെ രവി തേജയുടെ ആരാധകർ അദ്ദേഹത്തിന് തുറന്ന കത്തെഴുതിയിരുന്നു. താരം തിടുക്കപ്പെട്ട് സിനിമകൾ തിരഞ്ഞെടുക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE