75 ലക്ഷത്തിന്റെ ലോട്ടറി; ഭാഗ്യവാനെ നേരിട്ടു കാണാൻ നിത്യ മേനന്‍; വിഡിയോ

nithya-lottery
SHARE

ലോട്ടറി നറുക്കെടുപ്പിലൂെട പലരും ലക്ഷാധിപൻമാരും കോടീശ്വരൻമാരും ആകുന്നു. വാർത്തകളിൽ കൂടിയല്ലാതെ നടി നിത്യമേനോൻ ലോട്ടറി ജേതാവിനെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ പിന്നെ കണ്ടിട്ടു തന്നെ കാര്യം. താരം നേരെ ഭാഗ്യവാനെ തിരഞ്ഞ് ഇറങ്ങി. 

9 (1) (എ) എന്ന ചിത്രത്തില്‍ നിന്നുള്ള രസകരമായ ലൊക്കേഷൻ വി‍ഡിയോയിൽ ആണ് നിത്യ ഭാഗ്യവാനെ കണ്ടു മുട്ടുന്ന രംഗമുള്ളത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവച്ചവത്. ചിത്രീകരണസ്ഥലത്തിനരികെയുള്ള മീൻകച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയെ വിഡിയോയില്‍ കാണാം. മീൻ കച്ചവടം നടത്തുന്ന ആൾക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാൻ കടയിൽ എത്തിയതായിരുന്നു നിത്യ. തുടർന്നു നടന്ന നിമിഷങ്ങളാണ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘‘മീൻ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നിൽ മീനുകളെയും കാണാം. 

ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങിനിടെ ഇവിടെയുള്ള മീൻ േചട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. അതാണ് എന്നിൽ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ ചേട്ടൻ ലോട്ടറയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല.’’–വിഡിയോയ്ക്കൊപ്പം നിത്യ കുറിച്ചു.

വിജയ് സേതുപതി, നിത്യ മേനൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (എ). സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ മികച്ച അഭിനേതാക്കളിലൂടെയും ദൃശ്യങ്ങളിലൂടെയും രാഷ്ട്രീയം പറയുന്ന സിനിമ ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE