മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022; പരിശീലനം അവസാനഘട്ടത്തിൽ

amma-show
SHARE

താരസംഘടന അമ്മയും, മഴവില്‍ േമനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ന്റെ പരിശീലനം അവസാനഘട്ടത്തിലേക്ക്. ആവേശ ചുവടുകളുമായി മോഹന്‍ലാലും ക്യാംപിന്‍റെ ഭാഗമായതോടെ പരിശീലനവും സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ഒരിടവേളയ്ക്ക് ശേഷമെത്തുന്ന അവാര്‍ഡ് നിശയില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കും. 

അവാര്‍ഡ് നിശ അത്യാകര്‍ഷകമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് താരങ്ങള്‍. നൃത്തം, സംഗീതം, സ്കിറ്റ് എന്നിങ്ങനെ രസകൂട്ടുകളെല്ലാം റെഡി. അത് പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാനലാപ്പിലാണ്. മോഹന്‍ലാലിന്റെ വരവോടെ ക്യാംപ് ചടുലമായി. പരിശീലനത്തിനിടയിലെ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു.

കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ക്യാംപിന് താരസംഘടനതന്നെയാണ് നേതൃത്വം നല്‍കുന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഷോ 

ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഷോ.

MORE IN ENTERTAINMENT
SHOW MORE