'എത്രയും വേഗം ഈ പരിപാടി തീര്‍ക്കണം..'; ബ്ലോക്ക് കണ്ട് മമ്മൂട്ടി; ട്രോളില്‍ കയ്യടി

mammootty-wedland
SHARE

പ്രിയതാരത്തിനെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടി ആരാധകര്‍. ജനസാഗരമായതോടെ റോഡ് ബ്ലോക്ക് ആയപ്പോള്‍ അതില്‍ ഇടപെട്ട് മെഗാതാരം മമ്മൂട്ടി. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മമ്മൂട്ടി. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ ഉണ്ടായിരുന്നു.

'നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം'. മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായതോടെ ട്രോളുകളിലൂടെ താരത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും. 

മലയാള ചലച്ചിത്ര ലോകത്തെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല. കാലങ്ങളായി ഇതേ രൂപത്തില്‍ നാം മമ്മൂക്കയെ കാണുകയാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനെന്ന് എ.എം ആരിഫും പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE