കട്ടപ്പനയിൽ താരമായി ‘മലയൻകുഞ്ഞി’ലെ അമ്മ; നാടകവേദികളിൽ നിന്ന് സിനിമയിലേക്ക്

Jaya-Malayan-Kunju
SHARE

ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ഹിറ്റായതോടെ കട്ടപ്പനക്കാർക്ക് ഇരട്ടി സന്തോഷമാണ്. ഫഹദ് ഫാസിലിന്റെ  അമ്മവേഷം മിഴിവോടെ  അവതരിപ്പിച്ച കട്ടപ്പന നരിയമ്പാറ സ്വദേശിനി ജയ കുറുപ്പാണ് ഇപ്പോൾ നാട്ടിലെ താരം. പ്രഫഷണൽ നാടക വേദികളിലെ പരിചയത്തിനു പുറമെ ജല്ലിക്കെട്ട്, സാജൻ ബേക്കറി എന്നീ സിനിമകളിൽ ചെറിയ റോളുകളും ചെയ്തിട്ടുള്ള ജയയ്ക്ക് മലയൻകുഞ്ഞിലെ മുഴുനീള കഥാപാത്രം ജീവിതത്തിലും വഴിത്തിരിവായി. പുതിയ സിനിമകളുടെ തിരക്കിലാണ് ഇപ്പോൾ നാൽപത്തിനാലുകാരിയായ ജയ.

MORE IN ENTERTAINMENT
SHOW MORE