'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു..'; ദേവദൂതർ പാട്ടിന് കയ്യടിച്ച് ഔസേപ്പച്ചൻ

ousapchan -kunjacko
SHARE

കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഹിറ്റ് ഗാനത്തിനെ വീണ്ടും പുനഃസൃഷ്ടിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് പാട്ടിനെയും ഒപ്പം കുഞ്ചാക്കോ ബോബന്റെ പ്രകടനത്തെയും പ്രശംസിച്ചു കൊണ്ടെത്തിയിരിക്കുന്നത്. ദേവദൂതർ പാടി ഗാനം കംപോസ് ചെയ്ത സംഗീതജ്ഞൻ ഔസേപ്പച്ചനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം എന്നാണ്  ഔസേപ്പച്ചൻ കുറിച്ചിരിക്കുന്നത്. 

ഔസേപ്പച്ചന്റെ കുറിപ്പ് : ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി

MORE IN ENTERTAINMENT
SHOW MORE