‘ഖുശ്ബു ആളാകെ മാറി...’:ശരീരഭാരം കുറച്ച്, പുത്തൻ മേക്കോവർ

kushboo
SHARE

ശരീരഭാരം കുറച്ച്, പുത്തൻ മേക്കോവറിൽ തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബു. ഏതാണ്ട് 15 കിലോയോളമാണ് വർക്കൗട്ടിലൂടെ ഖുശ്ബു കുറച്ചത്. മെലിഞ്ഞ് ലുക്കിലുള്ള ഖുശ്ബുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഖുശ്ബു ഷെയർ ചെയ്തത്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE