'ട്രോളേറ്റില്ല'; നെറ്റ്ഫ്ലിക്സിൽ ഹിറ്റായി സിബിഐ 5; ലോക സിനിമകളില്‍ നാലാമത്

CBI-5
SHARE

നെറ്റ്ഫ്ലിക്സിൽ ഏറ്റവും വലിയ ഹിറ്റായി മമ്മൂട്ടി ചിത്രം സിബിഐ 5; ദ ബ്രെയിന്‍. തിയേറ്ററിലെ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്തത്. ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ നാലാമതാണ് സിബിഐ 5ന്റെ സ്ഥാനം. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. സിബിഐ 5 വലിയ തോതിൽ ട്രോളിനിരയായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ നോട്ടത്തിന്റെ വാർത്തയെത്തുന്നത് എന്നതാണ് ശ്രദ്ധേയം. 

റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും പാകിസ്ഥാന്‍, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി. സിബിഐ 5ന് മുൻപിൽ ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ ചിത്രങ്ങളാണുള്ളത്. ഭൂല്‍ഭുലയ്യ 2വും ഈ ലിസ്റ്റിലുണ്ട്.

എസ്.എന്‍ സ്വാമിയുടെ തിരക്കഥയിൽ കെ. മധുവാണ് സിബിഐ 5 സംവിധാനം ചെയ്തത്. രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, സായ്കുമാര്‍, ജയകൃഷ്ണന്‍, മുകേഷ്, കനിഹ, പ്രതാപ് പോത്തന്‍, രമേഷ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലെത്തിയിരുന്നു. ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ അതിഥിവേഷത്തിലെത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE