നഷ്‌ടസിംഹാസനം തിരിച്ചു പിടിക്കാൻ അക്ഷയ് കുമാർ; ഇനി ഫാമിലി-കോമഡി ചിത്രം

Raksha-bandhan-movie
SHARE

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന രക്ഷാ ബന്ധൻ എന്ന ബോളിവുഡ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡി-ഡ്രാമ വിഭാഗത്തിലിറങ്ങുന്ന ചിത്രം സഹോദര സ്നേഹത്തിന്‍റെ കഥയാണ് പറയുന്നത്. നാല് സഹോദരിമാരുടെ സഹോദരനായാണ് അക്ഷയ് കുമാർ എത്തുന്നത്. അവരുടെ വിവാഹ ശേഷം മാത്രമേ ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം നടത്തൂവെന്ന് തീരുമാനിച്ചയാളാണ് ചിത്രത്തിലെ നായകൻ. ഇവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം പറയുന്നത്.

ഭൂമി പട്നേകർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ആനന്ദ് എല്‍. റായ്. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമ ജീവിതത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 

സംവിധായകനും അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ആഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE