ബോസ് തിരികെ വരുന്നു; സ്യൂട്ടിട്ട് വിജയ്; 'വാരിസ്’ ലുക്ക് വൈറൽ

varshu-vijay
SHARE

വിജയ് നായകനാകുന്ന പുതിയ ചിത്രം 'വാരിസി'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ്​ലൈനും ഒപ്പമുണ്ട്. താരത്തിന്റെ 66–ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിർമാണം.വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.തമനാണ്  സംഗീതം.

MORE IN ENTERTAINMENT
SHOW MORE