'പ്രിയൻ ഓട്ടത്തിലാണ്' ഈയാഴ്ച തിയറ്ററുകളിലേക്ക്

priyan-ottathilanu
SHARE

ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയൻ ഓട്ടത്തിലാണ്' ഈയാഴ്ച തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രസ് മീറ്റ് ഐബിസ് കൊച്ചി സിറ്റി സെന്‍ററില്‍ നടന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ്, തിരക്കഥാകൃത്തുക്കളായ അഭയ് കുമാർ, അനിൽ കുര്യൻ, സംവിധായകൻ ആന്റണി സോണി എന്നിവർ പ്രസ് മീറ്റില്‍ പങ്കെടുത്തു.

ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. പ്രിയന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത്. വൗ സിനിമാസിന്റെ ബാനറിൽ ജൂൺ 24 ന് 'പ്രിയൻ ഓട്ടത്തിലാണ്' തീയറ്ററുകളിലെത്തും. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ. 

'ചതുർമുഖ'ത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ്‌ 'പ്രിയൻ ഓട്ടത്തിലാണ്'. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രേമം സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരാണ് ഈ ചിത്രത്തിലെ പാട്ടുകളെഴുതിയിരിക്കുന്നത്. പ്രസ് മീറ്റ് കഴിഞ്ഞു ഒരു ദിവസത്തിനുള്ളിൽ തന്നെ വിവിധ മാധ്യമങ്ങളിൽ തരംഗമാവുകയാണ് താരങ്ങളുടെ ചർച്ചകൾ.

സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം. പി എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു.  ലിജിൻ ബാംബിനോ- സംഗീതം .എഡിറ്റർ - ജോയൽ കവി. പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- ടോംസ് ജി ഒറ്റപ്ലവൻ, ഡിസൈൻസ്-ഡു ഡിസൈൻസ്, സ്പോട്ട് എഡിറ്റർ - ആനന്ദു ചക്രവർത്തി, ഫിനാൻസ് കൺട്രോളർ- അഗ്നിവേശ്, വിഎഫ്എക്സ്-പ്രോമിസ്, കളറിസ്റ്റ്-ലിജു പ്രഭാകരൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് - വിഷ്ണു ഗോവിന്ദ്, ഡയറക്ഷൻ ടീം - ദീപുലാൽ രാഘവ്, മോഹിത് നാഥ്, രഞ്ജിത്ത് റെവി, ഓസ്റ്റിൻ എബ്രഹാം, വിനായക് എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്സിക്യൂട്ടീവ്- ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർ - വിപിൻ ദാസ്, ഫിനാൻസ് മാനേജർ-നിഖിൽ ചാക്കോ, ജിതിൻ പാലക്കൽ, ശരത്. മീഡിയ മാർക്കറ്റിംഗ് ഹെഡ്- രാജീവൻ ഫ്രാൻസിസ്. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

MORE IN ENTERTAINMENT
SHOW MORE