‘ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്’, സായ് പല്ലവിയോട് പ്രകാശ് രാജ്

prakeshraj-saipalavi
SHARE

നടി സായ് പല്ലവിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പിന്തുണയുമായി നടന്‍ പ്രകാശ് രാജ്.  'ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം  കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിൽ കശ്മീരി പണ്ഡിറ്റുകളെ കൊല്ലുന്ന രംഗങ്ങളെയും പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചു സായി പല്ലവി നടത്തിയ പരാമർശം വലിയ വിവാദമാവുകയും താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ താന്‍ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് സായ് പല്ലവി വ്യക്തമാക്കി. 'എന്റെ കാഴ്ചപ്പാടിൽ, അക്രമം മൂന്നിരട്ടി തെറ്റാണ്. അക്രമം ഒരു മതത്തിലും നല്ലതല്ലെന്ന് പണ്ട് പറഞ്ഞിട്ടുണ്ട്.ഒരു ഡോക്ടർ എന്ന നിലയിൽ ജീവിതത്തിന്റെ വില എനിക്കറിയാം. ഒരാൾക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ അവകാശമില്ല. ഏത് രൂപത്തിലുള്ള അക്രമവും ഏതെങ്കിലും മതത്തിന്റെ പേരിലുള്ള അക്രമവും വലിയ പാപമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. എന്നാൽ, ആൾക്കൂട്ടക്കൊലപാതകത്തെ പലരും ഓൺലൈനിൽ ന്യായീകരിച്ചത് കണ്ടപ്പോൾ അസ്വസ്ഥതയുണ്ടായിരുന്നു. മറ്റൊരാളുടെ ജീവനെടുക്കാൻ നമ്മിൽ ആർക്കും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല'– സായ് പല്ലവി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE