നയൻ–വിക്കി ഹണിമൂൺ തായ്‌ലന്റിൽ, ചിത്രങ്ങൾ പങ്കുവച്ചു വിഘ്നേഷ്

nayanthara-viki-new
SHARE

ഈ കഴിഞ്ഞ ജൂൺ ഒൻപതിനായിരുന്നു നയൻതാരയും  സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ മഹാബലിപുരത്തു വച്ചാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. ഇപ്പോൾ തായ്‌ലാന്റിൽ ഹണിമൂൺ ആഘോഷിക്കുകയാണ് നയൻതാരയും വിഘ്നേഷും. തായ്‌ലാന്റിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. തായ്‌ലാന്റ് യാത്രയ്ക്കിടെ ഫ്ളൈറ്റിൽ വച്ച് ആരാധകർക്ക് ഒപ്പം പോസ് ചെയ്ത ചിത്രവും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. 

ക്ഷണിക്കപ്പെട്ട വിഐപി അതിഥികളെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE