വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി; 2 ലക്ഷം മിമിക്രിക്കാരുടെ സംഘടനയ്ക്ക്

suresh-help
SHARE

മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭാവനയായി നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ് ഗോപി. മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ചെയ്യാൻ പോകുന്ന പുതിയ സിനിമ ഇന്ന് പ്രഖ്യാപിച്ചിരുന്നു.

അരുൺ ‍വർമ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് തൽക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് നാദിർഷയ്ക്ക് കൈമാറിയത്. ഇക്കാര്യം സുരേഷ് ഗോപിയും നാദിർഷയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

MORE IN ENTERTAINMENT
SHOW MORE