'പിന്നെ എന്തിന് 'ബീസ്റ്റി'ൽ അഭിനയിച്ചു?'; ഷൈന്‍ ടോം ചാക്കോക്കെതിരെ രൂക്ഷവിമര്‍ശനം

shine-tom-chacko
SHARE

വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ച് നടൻ ഷൈന്‍ ടോം ചാക്കോ നടത്തിയ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനം ഉയരുന്നു. സിനിമ താന്‍ കണ്ടില്ലെന്നും സിനിമയെക്കുറിച്ചുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നുമാണ് ഷൈന്‍ പറഞ്ഞത്. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ എന്നും ഷൈന്‍ പറഞ്ഞു.

'വലിയൊരു സദസ്സായിരുന്നു തനിക്ക് ലഭിച്ചത്. അഭിനയിക്കുക എന്നതാണ് ഭാഗ്യം, അല്ലാതെ ആരുടെ കൂടെ അഭിനയിക്കുക എന്നതിലല്ല കാര്യം. സിനിമയിൽ കടലാസ് കൊണ്ടുപോകുന്നത് പോലെയാണ് തന്നെ വിജയ് തൂക്കിയെടുത്ത് കൊണ്ടുപോകുന്നതായി കാണിക്കുന്നത്. അതാണ് ആ സീൻ ബോറാകാൻ കാരണം' എന്നടക്കമുള്ള പരാമർശങ്ങളാണ് ഷൈന്‍ ടോം ചാക്കോ നടത്തിയിരിക്കുന്നത്.

ഇതോടെ ഈ സിനിമ ഇഷ്ടമായില്ലെങ്കില്‍ പിന്നെ എന്തിനാണ് അതിൽ അഭിനയിച്ചത്? ഓസ്‌കറാണ് തന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനോട് പറയാമായിരുന്നില്ലേ. നല്ല പ്രതിഫലം വാങ്ങിയതിന് ശേഷം സിനിമ കണ്ടില്ലെന്ന് പറയുന്നതെന്തിന്? എന്നിങ്ങനെയുള്ള രൂക്ഷവിമർശനങ്ങളാണ് താരത്തിനുനേരെ ഉയരുന്നത്.

MORE IN ENTERTAINMENT
SHOW MORE