ഞാന്‍ സിനിമ കാണാറില്ല; പണം തന്നെ വലുത്; ഒടിടിയിലേത് സീരിയല്‍: വിനായകന്‍

vinayakan
SHARE

ഒടിടിയിൽ ഇറങ്ങുന്നത് സീരിയലുകള്‍ ആണെന്നും തീയറ്ററിലാണ് സിനിമ ആസ്വദിക്കേണ്ടതെന്നും നടന്‍ വിനായകന്‍. ആ അവാർഡ് ഇല്ലാത്തത് നന്നായി, മീ ടൂ എന്ന വാക്ക് പൊള്ളയാണ്. പീഡനവും പീഡനശ്രമവുമാണ് മീ ടൂ. അത് വലിയ ക്രൈമാണ്. തനിക്കെതിരെ ഒപ്പമഭിനയിച്ച ഒരു സ്ത്രീയും സംസാരിക്കില്ലെന്നും അവര്‍ക്കെല്ലാം നല്ല അനുഭവമേ തന്നില്‍ നിന്ന് ഉണ്ടാകുകയുള്ളൂവെന്നും വിനായകന്‍ പറഞ്ഞു. ‘പന്ത്രണ്ട്’ ആസ്വാദകര്‍ക്ക് പുതിയ അനുഭവമാകുമെന്നും ടീം പറയുന്നു. സംവിധായകന്‍ ലിയോ തദേവൂസ്, വിനായകന്‍, ദേവ് മോഹന്‍, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് എന്നിവര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖം കാണാം:  

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. 

ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്. - മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് ചന്ദ്ര മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമള്‍. 

MORE IN ENTERTAINMENT
SHOW MORE